തിരുവനന്തപുരം:ഗാന്ധിയൻ ബാലകേന്ദ്രങ്ങളുടെ ആഭിമുഖ്യത്തിൽ 22ന് രാവിലെ 9.30ന് തൈവിള റോഡിലെ കാമരാജ് ഫൗണ്ടേഷൻ ഹാളിൽ നടത്തുന്ന കവിതാ ക്യാമ്പ് കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും.ചെയർമാൻ എ. നീലലോഹിതദാസ് അദ്ധ്യക്ഷത വഹിക്കും. ബാലസാഹിത്യകാരൻ വട്ടപ്പറമ്പിൽ പീതാംബരൻ,സാഹിത്യ അക്കാഡമി ജേതാവ് ഡോ.പി.സോമൻ, സർവവിജ്ഞാന കോശം മുൻ എഡിറ്റർ തുമ്പമൺ തങ്കപ്പൻ, അജിത് പാവംകോട് തുടങ്ങിയവർ പങ്കെടുക്കും.കവിതകൾ അയച്ചുതന്ന കുട്ടികൾ രാവിലെ 9നു മുൻപ് ക്യാമ്പിലെത്തണം.