p

വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് യോഗ്യതയുള്ള പട്ടികവർഗവിഭാഗ ഉദ്യോഗാർത്ഥികൾക്ക് മേയ് 25 വരെ അപേക്ഷിക്കാം. ഫോൺ: 0497 2700482


അഭിമുഖം
കൊല്ലത്ത് നഴ്സ് ഗ്രേഡ് 2 (ആയുർവേദം) തസ്‌തികയിലെ ഷോർട്ട് ലിസ്റ്റിൽപ്പെട്ടവരുടെ അഭിമുഖം ജൂൺ 1 ന് രാവിലെ 10ന് പി.എസ്.സി. കൊല്ലം ജില്ലാ ഓഫീസിൽ നടക്കും.
സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ (മെറ്റീരിയ മെഡിക്ക)- പട്ടികവർഗം (കാറ്റഗറി നമ്പർ 518/2021) തസ്തികയിൽ പ്രമാണപരിശോധന, അഭിമുഖം ജൂൺ 8 ന് രാവിലെ 8.45 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ.


പ്രമാണപരിശോധന
എറണാകുളം ജില്ലയിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് തസ്‌തികയിൽ സാദ്ധ്യതാപട്ടിക പ്രമാണപരിശോധന നാളെ മുതൽ ജൂൺ 1 വരെ രാവിലെ 8 മുതൽ പി.എസ്.സി എറണാകുളം ജില്ലാ ഓഫീസിൽ.


ഒ.എം.ആർ. പരീക്ഷ

പത്താംതലം വരെ യോഗ്യത ആവശ്യമുള്ള തസ്‌തികകളിലേക്കുള്ള പൊതുപ്രാഥമിക പരീക്ഷയുടെ രണ്ടാംഘട്ട ഒ.എം.ആർ. പരീക്ഷ 28 ന് ഉച്ചയ്‌ക്ക് 1.30 മുതൽ 3.15 വരെ നടത്തും.
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡ്/കേരള സംസ്ഥാന ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ്, ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് ഗ്രേഡ് 2, കേരള സംസ്ഥാന സഹകരണ റബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ ഇ.ഡി.പി. അസിസ്റ്റന്റ്- പാർട്ട് 1 (ജനറൽ കാറ്റഗറി) തസ്തികകളിലേക്ക് 31 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.

എഴുത്തുപരീക്ഷ
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (ട്രെയിനിംഗ് കോളേജുകൾ) അസിസ്റ്റന്റ് പ്രൊഫസർ (സോഷ്യൽ സ്റ്റഡീസ്) തസ്തികയിൽ ജൂൺ 1 ന് രാവിലെ 10.30 മുതൽ ഉച്ചയ്‌ക്ക് 1 വരെ എഴുത്തുപരീക്ഷ നടത്തും.


കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (മ്യൂസിക്) തസ്തികയിൽ ജൂൺ 2 ന് ഉച്ചയ്‌ക്ക് 1.30 മുതൽ വൈകിട്ട് 4 വരെ എഴുത്തുപരീക്ഷ നടത്തും.