court

തിരുവനന്തപുരം: ബിയർനിർമ്മാണത്തിന് പുതിയ മൂന്ന് ബ്രൂവറികൾക്കും മദ്യനിർമ്മാണത്തിന് രണ്ട് ബ്ലെൻഡിംഗ് യൂണിറ്റുകൾക്കും അനുമതി നൽകിയതിൽ അഴിമതിയുണ്ടെന്ന കേസിൽ ഫയലുകൾ ഹാജരാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് സർക്കാർ രണ്ടാംവട്ടവും കോടതിയിൽ ആവശ്യപ്പെട്ടു. പ്രത്യേക വിജിലൻസ് കോടതി ജഡ്‌ജി ജി. ഗോപകുമാർ ഈ ആവശ്യം അംഗീകരിച്ചു.

മുഖ്യമന്ത്രിയടക്കം പ്രതിസ്ഥാനത്തുള്ള കേസിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹർജിക്കാരൻ. മുൻ മന്ത്റിമാരായ വി.എസ്. സുനിൽ കുമാർ, ഇ.പി. ജയരാജൻ എന്നിവർ ഇന്നലെ ഹാജരാകേണ്ടതായിരുന്നെങ്കിലും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാൽ ഹാജരാകാനാവില്ലെന്ന് ഇരുവരും അഭിഭാഷകർ മുഖേന കോടതിയെ അറിയിച്ചു. കേസ് ജൂൺ 10 ന് വീണ്ടും പരിഗണിക്കും. കേസ് നിലനിൽക്കില്ലെന്ന സർക്കാർ വാദം കോടതി നേരത്തേ തള്ളിയിരുന്നു.

ബ്രൂവറി അനുവദിച്ചതിന്റെ ഫയലുകൾ ഹാജരാക്കാൻ നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല നൽകിയ ഉപഹർജിയിലാണ് ഫയലുകൾ ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്. മുഖ്യമന്ത്രിക്ക് പുറമേ,​ എക്സൈസ് മന്ത്രിയായിരുന്ന ടി.പി. രാമകൃഷ്‌ണൻ,​ എക്സൈസ് കമ്മിഷണറായിരുന്ന ഋഷിരാജ് സിംഗ് തുടങ്ങിയവരാണ് എതിർകക്ഷികൾ. എറണാകുളത്തെ പവർ ഇൻഫ്രാ പ്രൈവ​റ്റ് ലിമി​റ്റഡ്, പാലക്കാട് അപ്പോളോ ഡിസ്​റ്റിലറീസ്, തൃശൂർ ശ്രീചക്ര ഡിസ്​റ്റിലറീസ്, കണ്ണൂർ ശ്രീധരൻ ബ്രൂവറീസ് ആൻഡ് ഡിസ്​റ്റിലറീസ് എന്നിവ അനുവദിച്ചതിൽ അഴിമതി ഉണ്ടെന്നാണ് ചെന്നിത്തലയുടെ ഹർജി. അദ്ദേഹത്തിന് വേണ്ടി വിജിലൻസ് മുൻ അഡിഷണൽ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ജി. ശശീന്ദ്രൻ ഹാജരായി.

 ബ്രൂ​വ​റി​ ​അ​ഴി​മ​തി​യി​ൽ​ ​സ​ർ​ക്കാർ ഒ​ളി​ച്ചു​ക​ളി​ക്കു​ന്നു​:​ ​ചെ​ന്നി​ത്തല

ബ്രൂ​വ​റി,​ ​ഡി​സ്റ്റി​ല​റി​ ​അ​ഴി​മ​തി​ക്കേ​സി​ൽ​ ​വി​ജി​ല​ൻ​സ് ​കോ​ട​തി​യാ​വ​ർ​ത്തി​ച്ച് ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും​ ​രേ​ഖ​ക​ൾ​ ​ഹാ​ജ​രാ​ക്കാ​തെ​ ​സ​ർ​ക്കാ​ർ​ ​ഒ​ളി​ച്ചു​ ​ക​ളി​ക്കു​ക​യാ​ണെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.​ ​അ​ഴി​മ​തി​ ​കൈ​യോ​ടെ​ ​പി​ടി​ക്കു​മെ​ന്ന​ ​ഭ​യ​മാ​ണ് ​ഇ​തി​നു​ ​പി​ന്നി​ൽ.
കേ​സി​ൽ​ ​മൊ​ഴി​ ​ന​ൽ​കാ​ൻ​ ​മു​ൻ​മ​ന്ത്രി​മാ​രാ​യ​ ​ഇ.​പി.​ ​ജ​യ​രാ​ജ​നോ​ടും​ ​വി.​എ​സ്.​ ​സു​നി​ൽ​ ​കു​മാ​റി​നോ​ടും​ ​കോ​ട​തി​ ​ആ​വ​ർ​ത്തി​ച്ച് ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും​ ​ഹാ​ജ​രാ​വാ​ത്ത​ത് ​അ​ന്വേ​ഷ​ണ​ത്തെ​ ​ഭ​യ​മു​ള്ള​തി​നാ​ലാ​ണ്.
ക​ഴി​ഞ്ഞ​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​ർ​ ​അ​ബ്കാ​രി​ക​ളെ​ ​സ​ഹാ​യി​ക്കാ​ൻ​ ​ച​ട്ട​വി​രു​ദ്ധ​മാ​യി​ ​ബ്രൂ​വ​റി​ക​ൾ​ക്ക് ​അ​നു​മ​തി​ ​ന​ൽ​കി​യ​തി​ൽ​ ​അ​ഴി​മ​തി​യു​ണ്ടെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​താ​ൻ​ ​തി​രു​വ​ന​ന്ത​പു​രം​ ​പ്ര​ത്യേ​ക​ ​വി​ജി​ല​ൻ​സ് ​കോ​ട​തി​യി​ൽ​ ​ഹ​ർ​ജി​ ​ന​ൽ​കി​യ​ത്.​ ​ഈ​ ​ഹ​ർ​ജി​യി​ലാ​ണ് ​രേ​ഖ​ക​ൾ​ ​കോ​ട​തി​ ​ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.