maranalloor

മലയിൻകീഴ് : മാറനല്ലുർ ഗ്രാമ പഞ്ചായത്തിൽ പദ്ധതി വിഹിതം നൂറ് ശതമാനവും വിനിയോഗിച്ചതിന് പഞ്ചായത്ത് വകുപ്പ് ഉപഹാരം നൽകി അനുമോദിച്ചു.എസ്.സി,എസ്.ടി.,ജനറൽ വിഭാഹങ്ങളിലാണ് ഈ നേട്ടം കൈവരിച്ചത് കാർഷിക മേഖലയിലും ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും പട്ടികജാതി പട്ടികവർഗ മേഖലയിലും പദ്ധതി വിഹിതത്തിന്റെ 100 ശതമാനം തുകയും വിനിയോഗിച്ചു. തൃശൂർ കേരള ബാങ്ക് അസോസിയേഷൻ ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്ററിൽ നിന്ന് പുരസ്കാരം ഏറ്റ് വാങ്ങി.പദ്ധതി വിഹിതം പൂർണ മായി വിനിയോഗിക്കാൻ സഹായിച്ച ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും ഗുണഭോക്താക്കൾക്കും പ്രസിഡന്റ് നന്ദി രേഖപ്പെടുത്തി.