
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശമ്പളം നൽകാത്ത സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.ടി എംപ്ളോയീസ് സംഘിന്റെ (ബി.എം.എസ്) നേതൃത്വത്തിൽ മന്ത്രി ആന്റണി രാജുവിന്റെയും മറ്റ് മന്ത്രിമാരുടെയും വീടുകളിലേക്ക് പട്ടിണി മാർച്ച് നടത്തി. സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ശിവജി സുദർശൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എസ്. അജയകുമാർ, ജനറൽ സെക്രട്ടറി കെ.എൽ. രാജേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.എൽ. ബിജുകുമാർ, സംസ്ഥാന സെക്രട്ടറിമാരായ പ്രദീപ് വി. നായർ, എൻ.എസ്. രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.