
പൂവാർ: കാഞ്ഞിരംകുളം ജവഹർ സെൻട്രൽ സ്കൂൾ ഒരു വർഷം നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലി പരിപാടികളുടെ ഉദ്ഘാടനം കണ്ണമ്മൂല സെമിനാരി പ്രിൻസിപ്പാൾ ഡോ.സി.ഐ ഡേവിഡ് ജോയി നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് സി.പി. ജസ്റ്റിൻ ജോസ് അദ്ധ്യക്ഷനായി. കൊർണേലിയോസ്, സീനിയർ പ്രിൻസിപ്പാൾ ഡി. സത്യദാസ്, വൈസ് പ്രിൻസിപ്പാൾ ജി. മുരളീധരൻ നായർ, മാനേജർ എൻ. വിജയൻ എന്നിവർ പ്രസംഗിച്ചു. ആഘോഷങ്ങളുടെ ഭാഗമായി എസ്.എസ്.എൽ.സിക്ക് തൊണ്ണൂറ് ശതമാനം മാർക്കിൽ കൂടുതൽ വാങ്ങുന്ന കുട്ടികൾക്ക് ഫീസില്ലാതെ പ്ലസ് വണ്ണിന് അഡ്മിഷൻ നൽകുമെന്നും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ കുട്ടികൾക്ക് ഫീസിളവും നൽകും. പാലിയേറ്റിക് കെയറും, നല്ല പാഠം പദ്ധതിയുമായി സഹകരിച്ച് പഠിക്കാൻ സാമ്പത്തികമായി പ്രയാസം ഉള്ളവർക്കും സഹായം നൽകും. കൂടുതൽ വിവരങ്ങൾക്ക് 9447892060.