തിരുവനന്തപുരം: കേരള പൊലീസ് സിറ്റി ജില്ലാസമ്മേളനം തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജിൽ ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോ എ.സി.പി ജെ.കെ.ദിനിൽ ഉദ്ഘാടനം ചെയ്തു.കെ.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ജി.പി.അഭിജിത്,സിറ്റി സെക്രട്ടറി എ.എൻ.സജീർ, ട്രഷറർ ആർ.ശ്രീകുമാർ, ഓഡിറ്റ് കമ്മിറ്റി അംഗം മിനു, കെ.പി.എ ജില്ലാനിർവാഹക സമിതി അംഗങ്ങളായ എസ്.എസ്.രതീഷ്, ഡി.ഇഗ്നേഷ്യസ് തുടങ്ങിയവർ പങ്കെടുത്തു. വൈകിട്ട് നടന്ന നിർമ്മിത വാർത്താകാലത്തെ പൊലീസ് പ്രവർത്തനം എന്ന സംവാദ സദസിൽ ശംഖുംമുഖം എ.സി.പി ഡി.കെ.പൃഥ്വിരാജ് മോഡറേറ്ററായി. അഡിഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി.ജയചന്ദ്രൻ, ഹെഡ് ക്വാർട്ടേഴ്സ് എ.ഐ.ജി ഹരിശങ്കർ, കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് അസിസ്‌റ്റന്റ് ഡയറക്ടർ ഡോ.പ്രിയ വർഗീസ്, സാഹിത്യ അക്കാഡമി ജനറൽ കൺവീനർ ഡോ.എം.എ.സിദ്ദിഖ്, സാമൂഹ്യപ്രവർത്തകൻ ബ്രഹ്മനായകം മഹാദേവൻ, കെ.പി.ഒ.എ ജനറൽ സെക്രട്ടറി സി.ആർ.ബിജു, കെ.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ജി.പിഅഭിജിത് തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് വൈകിട്ട് 5ന് സാംസ്കാരിക സദസും കുടുംബ സംഗമവും ഐ.എം.ജി ഡയറക്ടർ കെ.ജയകുമാർ ഉദ്ഘാടനം ചെയ്യും.നാളെ രാവിലെ 9.45ന് പ്രതിനിധി സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.