തിരുവനന്തപുരം : ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ മണ്ണന്തല ആനന്ദവല്ലീശ്വരം ദേവീക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം 22 മുതൽ 29 വരെ നടക്കും.ഇതിന് മുന്നോടിയായി നടത്തുന്ന ഗുരുജ്യോതി കലവറ നിറയ്ക്കൽ ഘോഷയാത്ര ഇന്ന് രാവിലെ 8ന് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നിന്നാരംഭിച്ച് വൈകിട്ട് ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. തുടർന്ന് ക്ഷേത്ര കമ്മിറ്റി ചെയർമാൻ സി.ജി.രാജേന്ദ്ര ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.സ്വാമി ശുഭാംഗാനന്ദ ഭദ്രദീപം കൊളുത്തും.കെ. മോഹൻകുമാർ, ഡി. പ്രേംരാജ്, ആലുവിള അജിത്,നെടുമങ്ങാട് രാജേഷ്, വനജ രാജേന്ദ്രബാബു. സി.പി. രാജീവൻ, വൈജയന്തി രാധാകൃഷ്ണൻ എന്നിവർ സംസാരിക്കും.സമാപന സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരൻ 29ന് നിർവഹിക്കും.ചേന്തി അനിൽ, ഉപേന്ദ്രൻ കോൺട്രാക്ടർ, അനീഷ് ദേവൻ, മണ്ണന്തല മുകേഷ് എന്നിവർ സംസാരിക്കും. ഗുരുകുലത്തിൽ നിന്നും ഇന്നുരാവിലെ ആരംഭിക്കുന്ന ഗുരുജ്യോതി യാത്ര യൂത്ത് മൂവ്മെന്റ് മണ്ണന്തല ശാഖാ ഭാരവാഹികളായ എസ്. സുനിൽകുമാറും സെക്രട്ടറി സുജിത്തും നേതൃത്വം നൽകുമെന്ന് പബ്ളിസിറ്റി കൺവീനർ കെ.വി.അനിൽകുമാർ അറിയിച്ചു.