
ഉദിയൻകുളങ്ങര: രണ്ടാം പിണറായി സക്കാരിന്റെ ഒന്നാം വാർഷിക ദിനത്തിൽ യു.ഡി.എഫ് കുന്നത്തുകാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധദിനം ആചരിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പാലിയോട് വിനുവിന്റെ അദ്ധ്യക്ഷതയിൽ പാലിയോട് ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി പാറശാല സുധാകരൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കുന്നത്തുകാൽ മണ്ഡലം പ്രസിഡന്റ് അഡ്വ.രാജ രാജ സിംഗ്, വണ്ടിത്തടം പത്രോസ്, വൈ.സത്യദാസ്, ചെറിയകൊല്ല റെജി, തത്തലം രാജു, മണവാരി ശശി, ദുര്യോധനൻ, ചാവടി അനിൽകുമാർ, അനീഷ് ബി.വി, ജയകുമാർ, വിജി, പ്രതീഷ്, തുടങ്ങിയവർ സംസാരിച്ചു.