തിരുവനന്തപുരം: ആർ.പി.എഫ്‌ ഉദ്യോഗസ്ഥൻ മദ്യലഹരിയിൽ ജ്യൂസ്‌ കട തല്ലിത്തകർത്തു. ഇന്നലെ രാത്രി 11ന്‌ അട്ടക്കുളങ്ങരയിലാണ്‌ സംഭവം. മദ്യപിച്ചെത്തിയ ഇയാൾ ബഹളംവയ്ക്കുകയും കടയിലുണ്ടായ പഴങ്ങളും മറ്റ് സാധനങ്ങളും എടുത്തെറിയുകയും പഴക്കൂടകൾ തകർക്കുകയും ചെയ്‌തു. നാട്ടുകാർ പിടികൂടിയ ഇയാളെ ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തു.