pic1

നാഗർകോവിൽ: തക്കലയിൽ പൊലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. തിരുവിതാകോട് സ്വദേശികളായ മനോജ്‌ (31), കലൈസെൽവൻ (47) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.

മുംബൈയിൽ നിന്ന് കാറിൽ കഞ്ചാവ് കടത്തിക്കൊണ്ട് വരുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഐ.ജിയുടെ നിർദ്ദേശപ്രകാരം എസ്.ഐ മുത്തുകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ കൈയിൽ നിന്ന് 4.4 കിലോ ഗ്രാം കഞ്ചാവ്, 36,000 രൂപ, ഒരു വെയിംങ്‌ മെഷീൻ, മൂന്ന് മൊബൈൽ ഫോൺ, കാർ, ബൈക്ക് എന്നിവ പിടിച്ചെടുത്തു. തക്കല സ്റ്റേഷനിലെത്തിച്ച പ്രതികളെ റിമാൻഡ് ചെയ്തു.