p

തിരുവനന്തപുരം: മേയ് മാസമാകാൻ കാത്തിരിക്കും സംഗീത, അമ്മ രാജമ്മയെയും മകൾ അപർണയേയും കൂട്ടി ചെന്നൈയിൽ നിന്ന് കേരളത്തിലെത്താൻ. മൂത്ത സഹോദരി സ്വപ്നയുടെ ചേർത്തലയിലെ വീട്ടിലേക്കോ രണ്ടാമത്തെ സഹോദരി സ്മിതയുടെ തിരുവനന്തപുരത്തെ വീട്ടിലേക്കോ ആയിരിക്കും യാത്ര. ഇക്കുറി സ്വപ്നയെ കാണാൻ എത്തിയെങ്കിലും ഡയാലിസിസിന് ശേഷം സഹോദരിയുമായി സമയം ചെലവിടാമെന്ന കണക്കുകൂട്ടലിലായിരുന്നു. പക്ഷെ, 26 ദിവസത്തിലധികം നീണ്ട ആശുപത്രി വാസത്തിനു ശേഷം ഹൃദയസ്തംഭനമുണ്ടായി അബോധാവസ്ഥയിലായ സംഗീതയാണ് സ്വപ്നയുടെ നന്ദനം എന്ന വീട്ടിലെത്തിയത്. ഒരു വർഷം മുൻപാണ് തനിക്ക് വൃക്ക രോഗമാണെന്ന് സംഗീത തിരിച്ചറിഞ്ഞത്. തളരാതെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ അവർ ശ്രമിച്ചു.

 പാട്ടിനെ ചേർത്ത് പിടിച്ച ജീവിതം

കുട്ടിക്കാലം മുതൽ പാട്ടിനോട് വലിയ താത്പര്യമായിരുന്നു സംഗീതയ്ക്ക്. അഞ്ചു വയസിൽ ശബരിമലയിൽ മൂന്നുമണിക്കൂർ കച്ചേരി നടത്തിയിരുന്നു. അച്ഛൻ സചിതും നന്നായി പാടുമായിരുന്നു. ചെന്നൈയിൽ സ്ഥിരതാമസമാക്കിയെങ്കിലും മലയാളത്തെ നെഞ്ചോട് ചേർത്തിരുന്നു സംഗീത. തമിഴ് സിനിമാ അവാർഡ് നിശയിൽ കെ.ബി.സുന്ദരാംബാളിന്റെ 'ജ്ഞാനപ്പഴത്തൈ പിഴിന്ത്" എന്ന ഗാനം സംഗീത പാടുന്നത് കേട്ടാണ് എ.ആർ റഹ്‌മാൻ 'തണ്ണീരൈ കാതലിക്കും" എന്ന പാട്ട് നൽകിയത്. എവർഗ്രീൻ ഹിറ്റ് ചാർട്ടിലുള്ള പാട്ടാണത്. 'ചൊല്ലു ചൊല്ലു നാണമെന്തിനോ..' എന്ന ഓണപ്പാട്ട്, ജീൻസിലെ 'വാരായോ തോഴി, ഗായികമാരായ കെ.എസ്.ചിത്രയോടും സുജാതയോടുമൊപ്പം പാടിയ രാക്കിളിപ്പാട്ടിലെ 'ധും ധും ധും ധും ദൂരെയേതോ", എന്നിവയെല്ലാം ഹിറ്റ് ചാർട്ടിൽ ഇടം നേടി. സംഗീത ലോകത്ത് ഇടം കണ്ടെത്തിയെങ്കിലും അർഹിക്കുന്ന അംഗീകാരങ്ങൾ സംഗീതയെ തേടിയെത്തിയില്ല എന്നത് ദുഃഖസത്യമാണ്.

മ​ല​യാ​ള​ത്തി​ൽ​ ​ഹി​റ്റ് ​ഗാ​ന​ങ്ങ​ൾ,
അ​വ​സാ​ന​മാ​യിതീം​ ​സോം​ഗ്

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്ന​ലെ​ ​അ​ന്ത​രി​ച്ച​ ​പ്ര​ശ​സ്ത​ ​പി​ന്ന​ണി​ ​ഗാ​യി​ക​ ​സം​ഗീ​ത​ ​സ​ചി​ത് ​മ​ല​യാ​ള​ ​സി​നി​മ​യ്ക്കാ​യി​ ​അ​വ​സാ​ന​മാ​യി​ ​പാ​ടി​യ​ത് ​'​കു​രു​തി​'​യി​ലെ​ ​തീം​ ​സോം​ഗ് ​ആ​ണ്.​ ​'​പ​ഴ​ശ്ശി​രാ​ജ​'​യി​ലെ​ ​'​ഓ​ട​ത്ത​ണ്ടി​ൽ​ ​താ​ളം​ ​കൊ​ട്ടും​',​ ​'​രാ​ക്കി​ളി​പ്പാ​ട്ടി​'​ലെ​ ​'​ധും​ ​ധും​ ​ധും​ ​ദൂ​രെ​യേ​തോ​'​ ​'​കാ​ക്ക​ക്കു​യി​ലി​'​ലെ​ ​'​ആ​ലാ​രേ​ ​ഗോ​വി​ന്ദ​',​ ​'​അ​യ്യ​പ്പ​നും​ ​കോ​ശി​യും​'​ ​സി​നി​മ​യി​ലെ​ ​'​താ​ളം​ ​പോ​യി​ ​ത​പ്പും​ ​പോ​യി​'​ ​തു​ട​ങ്ങി​യ​വ​ ​ശ്ര​ദ്ധേ​യ​ ​ഗാ​ന​ങ്ങ​ളാ​ണ്.​ബി​ഗി​ലി​ലെ​ ​വെ​റി​ത്ത​നം,​ ​വെ​റി​ത്ത​നം​ ​എ​ന്ന​ ​ഗാ​നം​ ​വി​ജ​യി​നൊ​പ്പം​ ​പാ​ടി.
നൂ​റി​ലേ​റെ​ ​ഓ​ഡി​യോ​ ​കാ​സ​റ്റു​ക​ളി​ലും​ ​പാ​ടി​യി​ട്ടു​ണ്ട്.​ ​ക​ർ​ണാ​ട​ക​ ​സം​ഗീ​ത​ജ്ഞ​യാ​യും​ ​പേ​രെ​ടു​ത്തു.​ ​വി​ദേ​ശ​ത്ത് ​ഗാ​ന​മേ​ള​ക​ൾ​ ​അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​'​അ​ടു​ക്ക​ള​യി​ൽ​ ​പ​ണി​യു​ണ്ട് ​'​എ​ന്ന​ ​സി​നി​മ​യു​ടെ​ ​സം​ഗീ​ത​ ​സം​വി​ധാ​യി​ക​യു​മാ​ണ്.

ജ​യ​ല​ളി​ത​യു​ടെ
10​ ​പ​വ​ൻ​ ​സ​മ്മാ​നം
കെ.​ബി.​സു​ന്ദ​രാം​ബാ​ളി​ന്റെ​ ​അ​ന​ശ്വ​ര​മാ​യ​ ​'​ജ്ഞാ​ന​പ്പ​ഴ​ത്തെ​ ​പി​ഴി​ന്ത്'​ ​എ​ന്ന​ ​ഭ​ക്തി​ഗാ​നം​ ​അ​വ​രു​ടെ​ ​ശ​ബ്ദ​ത്തെ​ ​അ​നു​സ്മ​രി​പ്പി​ക്കും​ ​വി​ധം​ ​സം​ഗീ​ത​ ​സ​ചി​ത് ​ആ​ല​പി​ച്ചി​രു​ന്നു.​ ​ത​മി​ഴ്നാ​ട് ​സ​ർ​ക്കാ​രി​ന്റെ​ ​ച​ല​ച്ചി​ത്ര​ ​പു​ര​സ്‌​കാ​ര​ ​ദാ​ന​ച്ച​ട​ങ്ങി​ൽ​ ​സം​ഗീ​ത​ ​ഈ​ ​കീ​ർ​ത്ത​നം​ ​ആ​ല​പി​ച്ച​പ്പോ​ൾ​ ​അ​ന്ന​ത്തെ​ ​മു​ഖ്യ​മ​ന്ത്രി​ ​ജ​യ​ല​ളി​ത​ ​വേ​ദി​യി​ൽ​ ​ചെ​ന്ന് ​പ​ത്തു​പ​വ​ന്റെ​ ​മാ​ല​ ​ഊ​രി​ ​സ​മ്മാ​ന​മാ​യി​ ​ന​ൽ​കി.