നെയ്യാറ്റിൻകര: രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ രാജീവ് ഗാന്ധിയുടെ ഛായാ ചിത്രത്തിൽ അഡ്വ. പി.സി. പ്രതാപ് പുഷ്പാർച്ചന നടത്തി. നഗരസഭ പ്രതിപക്ഷ ഉപനേതാവ് ഗ്രാമം പ്രവീൺ, സെന്തിൽ കുമാർ, വി.എസ് സന്തോഷ് കുമാർ, പ്രവാസി കോൺഗ്രസ് ബ്ലോക്ക് അംഗം ജയരാജ് കുമാർ എന്നിവർ പങ്കെടുത്തു.

അൺ ഓർഗനൈസ്ഡ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് നെയ്യാറ്റിൻകര നിയോജകം മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ നടന്ന ദിനാചരണം നിയോജക മണ്ഡലം പ്രസിഡന്റ് അമരവിള സുദേവ കുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ അഡ്വ. എം.മുഹിനുദ്ദീൻ, വെൺപകൽ അവനീന്ദ്രകുമാർ, എം.സി സെൽവരാജ്, കൂട്ടപ്പന ഗോപാലകൃഷ്ണൻ നായർ. ബോബാസ് തുടങ്ങിയവർ പങ്കെടുത്തു.

കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) നെയ്യാറ്റിൻകര വാട്ടർ അതോറിട്ടി ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണം നഗരസഭ കൗൺസിലർ ഗ്രാമം പ്രവീൺ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന ഭാരവാഹി ജോണി ജോസ് അദ്ധ്യക്ഷനായിരുന്നു.

എൻ.കെ. പത്മനാഭപിള്ള മെമ്മോറിയൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന രാജീവ് ഗാന്ധി അനുസ്മരണം മുൻ എം.എൽ.എ ആർ. സെൽവരാജ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ വെൺപകൽ അവനീന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എം.മുഹിനുദീൻ എൻ. ശൈലേന്ദ്രകുമാർ, നെയ്യാറ്റിൻകര അജിത്, ടി.വിജയകുമാർ,ജയരാജ് തമ്പി, ഊരൂട്ടുകാല സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.


നെല്ലിമൂട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ദിനാചരണത്തിൽ ഭാസ്കരനഗർ ജംഗ്ഷനിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സത്യകുമാർ അദ്ധ്യക്ഷത വഹിച്ചു. റസ്സലയൻ, വി.ബിനുകുമാർ, എം. അരവിന്ദ്, സ്റ്റീഫൻ തുടങ്ങിയവർ പങ്കെടുത്തു.