
നെയ്യാറ്റിൻകര: എസ്.എൻ.ഡി.പി യോഗം അരുവിപ്പുറം ശാഖയിലെ പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ശാഖാ ഓഫീസ് മന്ദിരത്തിൽ നടന്നു. നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റ് കെ.വി. സൂരജ് കുമാർ പൊതുയോഗം ഉദ്ഘാടനം ചെയ്‌തു. ശാഖാ പ്രസിഡന്റ് കെ.എസ്. മനോജ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി.
യൂണിയൻ കൗൺസിലർമാരായ കെ. ഉദയകുമാർ, വൈ.എസ്. കുമാർ, ശാഖാ വൈസ് പ്രസിഡന്റ് എം. നളിനാക്ഷൻ, യൂണിയൻ പ്രതിനിധി എസ്. സുമേഷ് എന്നിവർ പങ്കെടുത്തു. ശാഖാ സെക്രട്ടറി ജി. മനോഹരൻ വരവ് ചെലവ് കണക്കും ഓഡിറ്റ് റിപ്പോർട്ടും പ്രവർത്തന റിപ്പോർട്ടും 2022-2023 വർഷത്തെ വാർഷിക ബഡ്ജറ്റും അവതരിപ്പിച്ചു. പ്രസിഡന്റായി കെ.എസ്. മനോജ്, വൈസ് പ്രസിഡന്റായി എം. നളിനാക്ഷൻ, സെക്രട്ടറിയായി ജി. മനോഹരൻ, കമ്മിറ്റി അംഗങ്ങളായി കെ.സി. സദാശിവൻ, എസ്. രാജീവ്, എസ്. ശ്രീകുമാരൻ, ഡി. ചന്ദ്രൻ, എൽ. ശാർങ്ധരൻ, അജിത ശ്രീകുമാർ, സചിത്ര. പി.എസ്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി എസ്.ബിനു, ജെ.ആർ.സുരേഖ, ഡി.മനോഹരൻ എന്നിവരെ തിരഞ്ഞെടുത്തു.