പൂവാർ: പൂവാർ മണ്ഡലം യു.ഡി.എഫ് കമ്മറ്റി സംഘടിപ്പിച്ച സായാഹ്ന സദസ ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. സാംദേവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്. മുരുകൻ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി ബി.ആർ. സുകേഷ് സ്വാഗതം പറഞ്ഞു. ഡി.സി.സി.ജനറൽ സെക്രട്ടറി വി.എസ്. ഷിനു, ബ്ലോക്ക് പ്രസിഡന്റ് ആർ. ശിവകുമാർ, മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം ഷാഹുൽ ഹമീദ്, പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി അരുമാനൂർ സജീവ്, ബി സി.സി സെക്രട്ടറി ആർ. ദേവരാജൻ മണ്ഡലം സെക്രട്ടറി ഡി .സാജൻ എന്നിവർ പ്രസംഗിച്ചു. പൂവാർ അസീസ്, ലോറൻസ്,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ. മഹേഷ്, വി. സുനിൽകുമാർ, എൻ.എം. ഹുസൈൻ, എ.വി. സുഗുണകുമാർ, എം. സുനിത, എസ്. ദസ്തകീർ, മഹിളാ കോൺഗ്രസ് നേതാവ് സിൽവി മീനാക്ഷി, സി.എം. രാമചന്ദ്രൻ, ഷൈൻ വി. രാജ്, എം. വിക്രമൻ, പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.