1

വിഴിഞ്ഞം: കോവളം സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മൂന്നുപേരെ ഓപ്പറേഷൻ കാവലിന്റെ ഭാഗമായി അറസ്റ്റുചെയ്‌തു. തിരുവല്ലം പാച്ചല്ലൂർ കുഴിവിളാകം കുന്നിൽ വീട്ടിൽ വിഷ്ണു പ്രകാശ് (22) വെങ്ങാനൂർ മുട്ടയ്‌ക്കാട് തുണ്ടുവിള വീട്ടിൽ ടവർ എന്ന വിഷ്‌ണു, വെങ്ങാനൂർ മുട്ടയ്ക്കാട് വെള്ളാർ അരിവാൾ കോളനിയിൽ പണയിൽ വീട്ടിൽ കാട്ടിലെ കണ്ണൻ എന്ന വിമൽമിത്ര എന്നിവരാണ് പിടിയിലായത്.

ഒരു വർഷത്തേക്ക് തിരവനന്തപുരം സിറ്റി പൊലീസിന്റെ അധികാര പരിധിയിൽ പ്രവേശിക്കാൻ പാടില്ലെന്ന ജില്ലാ പൊലീസ് മേധാവിയുടെ കാപ്പ പ്രകാരമുള്ള ഉത്തരവ് ലംഘിച്ചതിനാണ് വിമൽമിത്രയെ അറസ്റ്റുചെയ്‌തത്. കോവളം എസ്.എച്ച്.ഒ പ്രൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐ അനീഷ് കുമാർ, സി.പി.ഒമാരായ ബിജേഷ്. ഷൈജു, സന്തോഷ്, വിഷ്‌ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.