
തിരുവനന്തപുരം: മണ്ണന്തല - നാലാഞ്ചിറ എം.സി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ.ബി.ജി. വിഷ്ണു ധർണ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണ് റോഡുകൾ ഗതാഗതയോഗ്യമല്ലാതാകാൻ കാരണമെന്ന് അദ്ദേഹം ആരോപിച്ചു. റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകൾ റോഡിൽ വാഴ നട്ടു. യോഗത്തിൽ പ്രേമകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി നേതാക്കളായ ശ്യാംചന്ദ്രൻ, മണ്ണന്തല പ്രശാന്ത്, അനിൽകുമാർ, മണികണ്ഠൻ, ഹരി ജ്യോതിഷ്, അനിമോൻ തുടങ്ങിയവർ നേതൃത്വം നൽകി.