1

തിരുവനന്തപുരം: മഹസ്‌ ഓർഗനൈസേഷനും പുത്തൻപാലം റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി എം.പി പദ്മനാഭൻ കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ പെയിന്റിംഗ് മത്സരംചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്‌തു.

മുൻ ഗവ. സ്‌പെഷ്യൽ സെക്രട്ടറി കെ. സുദർശനൻ മുഖ്യാതിഥിയായി. പേട്ട എസ്.ഐ വി. സുനിൽ, മഹസ്‌ ഓർഗനൈസേഷൻ സ്ഥാപകയും പേട്ട ബോയ്സ് സ്‌കൂൾ അദ്ധ്യാപികയുമായ ഷീജാധരൻ, ഡോ.എ.ടി. ഷാജി, അസോസിയേഷൻ സെക്രട്ടറി വി.എസ്. സുഭാഷ്, ബിന്ദു ആഷാകുമാർ എന്നിവർ പങ്കെടുത്തു.