photo

കരുനാഗപ്പള്ളി: ദേശീയപാതയിൽ വവ്വാക്കാവിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നീലികുളം ചക്കിട്ട കിഴക്കതിൽ ഗോപാലൻ (55) മരിച്ചു. സാധനങ്ങൾ വങ്ങാനെത്തിയ ഗോപാലൻ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗോപാലൻ റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ ഗോപാലനെ ഓച്ചിറ പരബ്രഹ്‌മ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.