mami

വെഞ്ഞാറമൂട്:മാണിക്കൽ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സഹകരണ ജനാധിപത്യ മുന്നണിക്ക് വിജയം.11 അംഗ ഭരണസമിതിയിൽ 4 പേരെ എതിരില്ലാതെ നേരത്തെ തിരഞ്ഞെടുത്തിരുന്നു.6 ജനറൽ മണ്ഡലങ്ങളിലും ഒരു നിക്ഷേപ മണ്ഡലത്തിലുമാണ് ഞായറാഴ്ച തിരഞ്ഞെടുപ്പ് നടന്നത്.സി.പി.എം നേതൃത്വത്തിൽ മത്സരിച്ച സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ 1600 ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സി.പി.എം നേതൃത്വത്തിൽ പിരപ്പൻകോട് ആഹ്ലാദ പ്രകടനവും നടന്നു.അഡ്വ:കെ.എസ് ഷാജുവിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. മറ്റ് ഭരണസമിതി അംഗങ്ങൾ കോലിയക്കോട് എൻ.കൃഷ്ണൻ നായർ,ബി.എസ്. രാജേഷ്, എ.എ. ജവാദ്,കെ.വിജയകുമാരി,ആർ.എസ് രതീഷ് കുമാർ,എ.കെ നവാസ്,വിശ്വംഭരൻ നായർ,വി.എസ് അനിൽകുമാർ,എസ്.സുമ,കെ.ആർ. ദീപ.