കിളിമാനൂർ:ഫോറം റസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷങ്ങൾ 30ന് കിളിമാനൂർ പഴയകുന്നുമ്മേൽ രാജാ രവിവർമ്മ കമ്മ്യൂണിറ്റി ഹാളിൽ നടക്കും.വൈകിട്ട് 4ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. ഫ്രാക്ക് പ്രസിഡന്റ് മോഹൻ വാലഞ്ചേരി അദ്ധ്യക്ഷത വഹിക്കും.ജനറൽ സെക്രട്ടറി ടി.ചന്ദ്രബാബു സ്വാഗതം പറയും.എം.എൽ.എ ഒ.എസ് അംബിക പഠനോപകരണ വിതരണം നടത്തും.കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി മുഖ്യപ്രഭാഷണം നടത്തും.ഹയർ സെക്കൻഡറി വിദ്യാഭ്യാസ മെരിറ്റ് അവാർഡ് വിതരണം കിളിമാനൂർ ഐ.എസ്.എച്ച്.ഒ സനൂജും,പ്രൊഫഷണൽ വിദ്യാഭ്യാസ മെരിറ്റ് അവാർഡ് വിതരണം പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജേന്ദ്രനും എസ്.എസ്.എൽ.സി വിജയികൾക്കുള്ള അവാർഡ് വിതരണം കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജും കലാപരിപാടികളിൽ പങ്കെടുക്കുന്നവർക്കുള്ള പ്രോത്സാഹന സമ്മാന വിതരണം ജില്ലാ പഞ്ചായത്തംഗം ജി.ജി.ഗിരി കൃഷ്ണനും നിർവഹിക്കും.ഫ്രാക്ക് ട്രഷറർ ജി.ചന്ദ്രബാബു നന്ദി പറയും.