
പാലോട്:കെ.പി.എസ്.ടി.എ പാലോട് ഉപജില്ലാ യാത്രഅയപ്പ് സമ്മേളനം പെരിങ്ങമ്മല ഗവ.യു.പി.എസിൽ സി.രാകേഷിന്റെ അദ്ധ്യക്ഷതയിൽ ആനാട് ജയൻ ഉദ്ഘാടനം ചെയ്തു.ഡോ.എം.സലാഹുദ്ദീൻ(മുൻ സംസ്ഥാന പ്രസിഡന്റ്,കെ.പി.എസ്.ടി.എ ),എസ്.സന്തോഷ് കുമാർ(മുൻ സംസ്ഥാന ട്രഷറർ,കെ.പി.എസ്.ടി.എ),നിസാം ചിതറ (മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്,കെ.പി.എസ്.ടി.എ) എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.ക്ലീറ്റസ് തോമസ് സ്വാഗതം പറഞ്ഞു.എൻ.രാജ്മോഹൻ,അനിൽ വെഞ്ഞാറമൂട്, എൻ.സാബു,ഷമീം.എ.ആർ, ഡി.സി.ബൈജു,എം.രാധാകൃഷ്ണൻ,എ.ആർ,നസീം,സുധീർ.കെ.എസ്,കെ.എൽ ജയൻ ബാബു,എം.റിജാം,എസ്.മുഹമ്മദ് നിസാം,ഡി.ആർ.പ്രകാശ്,സി.പ്രിൻസ്,ശാലിനി.എൽ തുടങ്ങിയവർ പങ്കെടുത്തു.