തിരുവനന്തപുരം:കെ.എം.മാണിയുടെ 3ാം ചരമവാർഷിക പരിപാടികളുടെ ഭാഗമായി തിരുവനന്തപുരം മ്യൂസിയം ഹാളിൽ കെ.എം.മാണി സ്റ്റഡി സെന്റർ 'ഓർമ്മചിത്രം 2022' എന്നപേരിൽ അനുസ്മരണവും ചിത്ര പ്രദർശനവും സംഘടിപ്പിക്കും.കേരള കോൺഗ്രസ് ചെയർമാൻ ജോസ്.കെ.മാണി എം.പി രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും.മന്ത്രി റോഷി അഗസ്റ്റിൻ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, തോമസ് ചാഴികാടൻ എം.പി., എം.എൽ.എമാരായ അഡ്വ.ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ, സെബാസ്റ്റ്യൻ കുളത്തിങ്കൽ,​ കേരള കോൺഗ്രസ് (എം) ഭാരവാഹികളായ സ്റ്റീഫൻ ജോർജ്, പ്രൊഫ.ലോപ്പസ് മാത്യു, ജോർജ്ജ്കുട്ടി അഗസ്തി, ബേന്നി കക്കാട്, സഹായദാസ് എന്നിവർ പങ്കെടുക്കും.