തിരുവനന്തപുരം: മഴക്കാല സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കുന്നതിന് നടപടിയെടുക്കാൻ ഹോമിയോ വകുപ്പിന്റെ സാംക്രമിക രോഗ പ്രതിരോധ സെൽ നിർദേശം നൽകി. രോഗ പ്രതിരോധത്തിന് ജില്ലയിൽ ഹോമിയോപ്പതി വകുപ്പ് പൂർണ സജ്ജമാണെന്ന് ഡി.എം.ഒ ഡോ.ജയചന്ദ്രൻ അറിയിച്ചു.
ഇടവിട്ടുള്ള മഴയും വെയിലും ചേർന്ന കാലാവസ്ഥ കൊതുകുകളുടെ പ്രജനനത്തിന് കാരണമാകുന്നുണ്ട്. കൊതുകു പരത്തുന്ന ചിക്കുൻ ഗുനിയ, ഡെങ്കി, മലേറിയ, ജപ്പാൻജ്വരം എന്നിവയ്‌ക്കൊപ്പം ജലജന്യ രോഗങ്ങൾക്കും അനുകൂലമായ കാലാവസ്ഥയാണിത്. കൊതുകുകളുടെ ഉറവിട നശീകരണത്തിലൂടെയും പരസ്പരവ്യക്തി ശുചിത്വത്തിലൂടെയും മാത്രമേ ഇവയെ പ്രതിരോധിക്കാനാകൂവെന്ന് യോഗം നിർദ്ദേശിച്ചു. ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ, മറ്റ് പകർച്ച പനികൾ എന്നിവയ്ക്കുള്ള ചികിത്സയും പ്രതിരോധ മരുന്നുകളും സർക്കാർ/എൻ.എച്ച്.എം ഹോമിയോപ്പതി സ്ഥാപനങ്ങളിൽ സൗജന്യമായി ലഭ്യമാണെന്നും ഡി.എം.ഒ പറഞ്ഞു.ഡോ.സ്മിത്, ഡോ.അജയകുമാർ, ഡോ.സരീഷ്, ഡോ.ശ്രീശോബ്, ഡോ.ഷാജി കുട്ടി, ഡോ.ഷൈനി, ഡോ.അഗസ്റ്റിൻ എ.ജെ എന്നിവർ യോഗത്തിൽ പങ്കെടുത്തു.