വർക്കല : താന്നിമൂട്ടിൽ നിന്നാരംഭിച്ച് മെഡിക്കൽ കോളേജ് വഴി തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ് സർവീസ് പുനരാരംഭിക്കണമെന്ന് സി.പി.ഐ. ചെറുന്നിയൂർ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ചെറുന്നിയൂർ ബാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ കുടുംബസംഗമം ഇപ്റ്റ ജില്ലാ സെക്രട്ടറി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും മുതിർന്ന പ്രവർത്തകരെയും പ്രതിഭകളെയും ആദരിക്കലും സി.പി.ഐ ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി സി.എസ്.ജയചന്ദ്രൻ നിർവഹിച്ചു.പ്രതിനിധി സമ്മേളനം മഹിളാ സംഘം ജില്ലാ പ്രസിഡന്റ് രാഖി രവികുമാർ ഉദ്ഘാടനം ചെയ്തു.സബീനാ ശശാങ്കൻ റിപ്പോർട്ട് അവതരിപ്പിച്ചു.വക്കം മോഹൻദാസ്, എം.മു ഹസിൻ, അവനവഞ്ചേരി രാജു, ബാലകൃഷ്ണൻ ആചാരി, ടി.ധനരാജ്, ഗീതാദേവി, രാജേശ്വരി, പുഷ്പാംഗദൻ, ഒറ്റൂർ സുലി, കെ .ആർ.അനിൽദത്ത് തുടങ്ങിയവർ സംസാരിച്ചു. ചെറുന്നിയൂർ ബാബു സെക്രട്ടറിയും ബാലകൃഷ്ണൻ ആചാരി അസിസ്റ്റന്റ് സെക്രട്ടറിയുമായി ഒമ്പതംഗ ലോക്കൽ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.