തിരുവനന്തപുരം: ദൈനംദിന ജീവിതത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താൻ ആരോഗ്യരംഗത്ത് ശാസ്ത്രാവബോധവും ആരോഗ്യസാക്ഷരതയും ശക്തിപ്പെടുത്തണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അനിൽ നാരായണർ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി എസ്.എൽ. സുനിൽകുമാർ, ട്രഷറർ എസ്. രാജിത്ത്, ജി. മല്ലിക, ഡോ. രതീഷ്‌കൃഷ്ണർ, സംസ്ഥാന സെക്രട്ടറി എ. ഷൈലജ, എഡിറ്റർ ബി. രമേഷ് തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി കെ.ജി. ഹരികൃഷ്ണൻ (പ്രസിഡന്റ്), ജെ. ശശാങ്കൻ, എ. ഷീലാകുമാരി (വൈസ് പ്രസിഡന്റുമാർ), എസ്. രാജിത്ത് (സെക്രട്ടറി), പ്രദീപ് ഓർക്കാട്ടേരി, എസ്. സിനി (ജോയിന്റ് സെക്രട്ടറിമാർ), എ.എസ്. ഷിബു (ട്രഷറർ). വിവിധ വിഷയസമിതി കൺവീനർമാർ: ജി. സുരേഷ് (വിദ്യാഭ്യാസം), ബി. നാഗപ്പൻ (പരിസ്ഥിതി), ജി. ഷിംജി (ആരോഗ്യം), രജിത (ജെൻഡർ), അഡ്വ. വി.കെ. നന്ദനൻ (ഉന്നതവിദ്യാഭ്യാസം) എന്നിവരെ തിരഞ്ഞെടുത്തു.