
നെടുമങ്ങാട്:എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ഗുരുദേവ കൃതിയായ ജനനി നവരത്ന മഞ്ജരി ഗിരീഷ് പുലിയൂർ ആലപിക്കുകയും വ്യാഖാന സഹിതം വിശദികരിക്കുകയും ചെയ്യുന്ന പരിപാടി യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ലതാകുമാരി അദ്ധ്യക്ഷതയായി.യൂണിയൻ സെക്രട്ടറി നെടുമങ്ങാട് രാജേഷ് ഭദ്രദീപം കൊളുത്തി. ഗോപാലൻ റൈറ്റ്,നന്ദിയോട് രാജേഷ്, ചെല്ലാംകോട് സുരാജ്,ജയ വസന്ത്,കൃഷ്ണാ റൈറ്റ്,അജയകുമാർ,ഷീല,അനിത,ദീപ്തി,സിന്ധു,ലിജി,അഖില എന്നിവർ പങ്കെടുത്തു.