
കിളിമാനൂർ: പുതിയകാവ് ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിന്ന് പണം കവർന്നു. ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്.രാത്രിയിൽ മോഷ്ടാവ് മതിൽ ചാടിക്കടന്ന് ക്ഷേത്രത്തിനകത്ത് കയറി കാണിക്കവഞ്ചിയുടെ സ്ലാബ് മാറ്റിയാണ് മോഷണം നടത്തിയത്.
തലേദിവസം ക്ഷേത്ര ഭാരവാഹികൾ കാണിക്കവഞ്ചി തുറന്ന് പണം എടുത്തിരുന്നതിനാൽ കൂടുതൽ തുക നഷ്ടപ്പെട്ടില്ല. മോഷ്ടാവ് ക്ഷേത്രത്തിൽ കയറുന്ന ദൃശ്യം ക്ഷേത്രത്തിലെ സി.സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. ക്ഷേത്ര ഭാരവാഹികൾ പൊലീസിൽ പരാതി നൽകി.