നെടുമങ്ങാട്:സി.പി.ഐ അരുവിക്കര ലോക്കൽ സമ്മേളനം സ്വാഗത സംഘം ചെയർമാൻ അരുവിക്കര വിജയൻ നായരുടെ അദ്ധ്യക്ഷതയിൽ മന്ത്രി അഡ്വ ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മറ്റി സെക്രട്ടറി അഡ്വ.എ.എ റഹിം റിപ്പോർട്ട് അവതരിപ്പിച്ചു.പളളിച്ചൽ വിജയൻ,റഷീദ്, അരുവിക്കര വിജയൻ നായർ, കളത്തറ മധു , വെളളനാട് സതീശൻ ,പൂവച്ചൽ രാജീവ്, ഈഞ്ചപുരി സന്തു,പുറുത്തിപ്പാറ സജീവ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ അഡ്വ: എസ്.എ റഹിം (സെക്രട്ടറി), കാച്ചാണി ബിനുകുമാർ (അസിസ്റ്റന്റ് സെക്രട്ടറി )