
നെയ്യാറ്റിൻകര: ശ്രീരാഗം ചാരിറ്റബിൾ ഗ്രൂപ്പ് സംഘടിപ്പിച്ച സാന്ത്വന സ്പർശം 2022ന്റെ ഭാഗമായി നെയ്യാറ്റിൻകര പാറശാല കോവളം മണ്ഡലങ്ങളിലെ പാലിയേറ്റീവ് കെയറിന്റെ കീഴിലുള്ള കിടപ്പ് രോഗികൾക്കുള്ള എയർ ബെഡ്ഡുകളും ചികിത്സാ സഹായധന വിതരണവും നടത്തി. മഹേശ്വരം ശിവപാർവതി ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഭദ്രദീപം തെളിയിച്ചു. സി.കെ ഹരീന്ദ്രൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. എം വിൻസെന്റ് എം .എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഇമാം പാച്ചല്ലൂർ അബ്ദുസലീം മൗലവി, സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ബിഷപ്പ് ഡോ. ജോർജ്ജ് ഈപ്പൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ധനസഹായ വിതരണവും നെയ്യാറ്റിൻകര നഗരസഭ, പാറശാല എന്നിവിടങ്ങളിലെ പാലിയേറ്റീവ് കെയറിന്റെ കീഴിലുള്ള കിടപ്പ് രോഗികൾക്കുള്ള എയർ ബെഡ് വിതരണം നഗരസഭ ചെയർമാൻ പി. കെ രാജ് മോഹനൻ നിർവഹിച്ചു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ ചെയർമാൻ പി.എസ്. നാരായണൻ നായർ, തഹസിൽദാർ ശോഭ സതീഷ്, ബി.ജെ.പി ദേശീയ കൗൺസിൽ അംഗം ചെങ്കൽ എസ്. രാജശേഖരൻ നായർ, മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്, മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജോസ് ഫ്രാങ്ക്ളിൻ, എൻ.കെ. അനിതകുമാരി, സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റംഗം എസ്. രാഘവൻനയർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ, സി.പി.എം ഏരിയാ സെക്രട്ടറി ടി. ശ്രീകുമാർ, സി.പി.ഐ ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി സജീവ്കുമാർ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ആർ. രാജേഷ്, നെയ്യാറ്റിൻകര കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ബി. നാരായണൻ നായർ, സംഘാടകസമിതി കൺവീനർ ഓലത്താന്നി അനിൽ, ചെയർമാൻ അരങ്ങൽ ഗോപകുമാർ, രക്ഷാധികാരി വെൺപകൽ ഹരി എന്നിവർ പങ്കെടുത്തു.