malinnyungal

വക്കം: ഹരിത കർമ്മസേന ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ തെരുവ് നായ്ക്കൾ റോഡിലൂടെ വലിച്ചിഴയ്ക്കുന്നു. മാലിന്യ സംസ്ക്കരണത്തിന് വാർഡുകൾ തോറും മിനി എം.സി.എഫ് സ്ഥാപിച്ച കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിലെ വിളയിൽ മൂല പ്രഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം സ്ഥാപിച്ചിട്ടുള്ള മിനി എം.സി.എഫിന് മുന്നിൽ പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടിവെച്ചിരിക്കുന്ന മാലിന്യങ്ങളാണ് കഴിഞ്ഞ ദിവസം തെരുവ് നായ്ക്കൾ കടിച്ചെടുത്ത് റോഡിലൂടെ വലിച്ചിഴച്ചത്. തെരുവ് നായ്ക്കക്കൾ കൂട്ടത്തോടെ എത്തിയാണ് മാലിന്യ ചാക്കുകൾ വലിച്ചിഴച്ചത്. ഈ മാലിന്യങ്ങൾ റോഡിലും പരിസരങ്ങളിലും വീണത് പരിസരവാസികൾക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിരിക്കുകയാണ്. സംഭരണിയിൽ ചാക്കിൽ നിറച്ച മാലിന്യങ്ങൾ നിറഞ്ഞതിനാലാണ് ചാക്കുകളിൽ പുറത്ത് മാലിന്യങ്ങൾ കെട്ടിവെച്ചിരിക്കുന്നത്. വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ ബന്ധപ്പെട്ടവർ യഥാസമയംകൊണ്ടുപോകാത്തത് കൊണ്ടാണ് സംഭരണിയ്ക്ക് പുറത്ത് വെയ്ക്കേണ്ടി വന്നത്.