ചിറയിൻകീഴ്: ശാർക്കര ശ്രീധർമശാസ്താക്ഷേത്രത്തിൽ കാര്യ സിദ്ധി ആഞ്ജനേയസ്വാമി, നവഗ്രഹ ദമ്പതി, നാഗരാജാവ്,നാഗയക്ഷി എന്നിവയുടെ പ്രതിഷ്ഠാ കർമ്മങ്ങൾ 26ന് രാവിലെ 7നും 7.27നും ഇടയ്ക്ക് ക്ഷേത്ര തന്ത്രി വാഴയിൽമഠം ഗോവിന്ദൻ നമ്പൂതിരി,വാഴയിൽ മഠം ശംഭു നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.ഇന്ന് രാവിലെ 6ന് അഷ്ടദ്രവ്യഗണപതിഹോമം, 7ന് തിലഹോമം, സായൂജ്യപൂജ, വൈകിട്ട് 5ന് ആചാര്യവരണം, ബിംബപരിഗ്രഹം, നേത്രോല്ലേഖനം, കൗതുകബന്ധനം, ജലാധിവാസം, പ്രാസാദശുദ്ധി, അസ്ത്രകലശപൂജ, രാക്ഷോഘ്നഹോമം, വാസ്തുഹോമം, വാസ്തുബലി, വാസ്തുകലശാഭിഷേകം, വാസ്തുപുണ്യാഹം, ബിംബശുദ്ധികലശപൂജ, അധിവാസഹോമം, 25ന് രാവിലെ 6ന് അഷ്ടദ്രവ്യഗണപതിഹോമം, 11ന് ശയ്യാപൂജ, നിദ്രകലശപൂജ, ജലോദ്ധാരം, നേന്ദ്രോന്മിലനം, ഗോദർശനം, ബിംബശുദ്ധി, കലശാഭിഷേകം, പത്മോല്ലേഖനം, വൈകുന്നേരം 5ന് കുംഭേശപൂജ, കർക്കരികലശപൂജ, ബ്രഹ്മകലശപൂജ, പരികലശപൂജ, ഉപദേവതാ കലശപൂജ അധിവാസഹോമം, അധിവസിച്ച് പൂജ, 26ന് രാവിലെ 5.30ന് അഷ്ടദ്രവ്യഗണപതിഹോമം, 6ന് അധിവാസം വിടർത്തൽ, ഉഷപൂജ, മരപ്പാണി, 7ന് കാര്യസിദ്ധി ആജ്ഞനേയ സ്വാമി പ്രതിഷ്ഠ, ദമ്പതി നവഗ്രഹ പ്രതിഷ്ഠ, നാഗരാജാവ് നാഗയക്ഷി എന്നീ പ്രതിഷ്ഠാ കർമ്മം തുടർന്ന് കലശാഭിഷേകം, ശ്രീധർമ്മശാസ്താവിന് ബ്രഹ്മകലശാഭിഷേകം, പരികലശാഭിഷേകം,വൈകിട്ട് 5.30ന് ശിവകദളി, രാത്രി 7ന് ശാസ്താവിനും കാര്യസിദ്ധി ആഞ്ജനേയസ്വാമിക്കും പുഷ്പാഭിഷേകം തുടർന്ന് അത്താഴപൂജ, ഹരിവരാസനം എന്നിവ നടക്കും.