aksha

നെയ്യാറ്റിൻകര : വൈവിദ്ധ്യമാർന്ന ജൈവ സമൃദ്ധിയെ പരിപാലിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തി നെയ്യാറ്റിൻകര നഗരസഭ 'സുഗത സ്മൃതി' തണലിടത്തിൽ നെയ്യാറിൻ തീരത്തെ കലാ-സാഹിത്യ സാംസ്കാരിക സുമനസുകളുടെ കൂട്ടായ് നെയ്യാർ വരമൊഴി സ്നേഹജ്ജ്വാല തെളിയിച്ചു. അന്തർദേശീയ ജൈവ വൈവിദ്ധ്യ ദിനത്തിൽ 'കെട്ടിപ്പടുക്കാം സമസ്ഥ ജീവന്റെയും ഭാവി' എന്ന സന്ദേശം ഉൾക്കൊണ്ട് നഗരസഭ ചെയർമാൻ പി.കെ. രാജമോഹനൻ ഉദ്ഘാടനം നിർവ്വഹിച്ചു. അഡ്വ. തലയൽ പ്രകാശ് സുഗതകുമാരിയുടെ പരിസ്ഥിതി കവിത ആലപിച്ചു. വി.കേശവൻ കുട്ടി, നെയ്യാർ വരമൊഴി ചെയർമാനും സുഗത സ്മൃതി ക്രീയേറ്റീവ് ഹെഡ് അജയൻ അരുവിപ്പുറം, ഒഡേസ സുരേഷ്, കെ.എസ്.വിജയൻ, വെൺപകൽ ശ്യാം, ശ്രീഹർഷൻ, രാജ്മോഹൻ, ഷൈൻ, സുനിൽ, തമ്പി, ദേവദേവൻ, പ്രദീപ്, കുട്ടികളായ വചൻ ഗോപാൽ എ.എൽ., ആത്മേയ, ആരോമൽ എസ്.പി, ആർച്ച എസ്.പി, ശരവൺ തമ്പി, ശ്രേയാ തമ്പി എന്നിവർ പങ്കെടുത്തു.