തിരുവനന്തപുരം:എയിംസ് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നവശ്യപ്പെട്ട് ഫ്രറ്റേണിറ്റി ഒഫ് റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടേറിയേറ്റിന് മുന്നിൽ ധർണ നടത്തി.സ്വാമി അശ്വതി തിരുനാൾ ഉദ്ഘാടനം ചെയ്തു. ധർണയിൽ എസ്.എസ്.ജയകുമാർ ഇടയ്ക്ക കൊട്ടി. അഡ്വ.പരണിയം ജയകുമാർ,​ ജനറൽ സെക്രട്ടറി പി.ജയദേവൻ,​ ഡോ.സോണിയ മൽഹർ, ഭാരതീയം ട്രസ്റ്റ് ചെയർമാൻ കരമന ജയൻ, വൈസ് പ്രസിഡന്റ് നദീറ സുരേഷ്, ഡോ.ജയദേവൻ എന്നിവർ പങ്കെടുത്തു.