ബാലരാമപുരം: കോട്ടുകാൽക്കോണം മുത്താരമ്മൻകോവിൽ അമ്മൻകൊട മഹോത്സവത്തോടനുബന്ധിച്ച് ഘോഷയാത്രയും സമൂഹപൊങ്കാലയും ഇന്ന് നടക്കും.രാവിലെ 8.45 ന് സമൂഹപൊങ്കാല,10.45 ന് പൊങ്കാലനിവേദ്യം,11 ന് അന്നദാനം, ഉച്ചയ്ക്ക് 2ന് നടക്കുന്ന കുംഭം എഴുന്നെള്ളിപ്പ് ഘോഷയാത്ര കുത്തിയോട്ടം, താലപ്പൊലി, നെയ്യാണ്ടിമേളം, പഞ്ചവാദ്യം, ചെണ്ടമേളം, മുത്തുക്കുടകൾ, സഞ്ചരിക്കുന്ന റോഡ് ഡ്യൂപ്ഷോ, ശിങ്കാരിമേളം, നാസിക്ഡോർ, അശ്വാരൂഡൻ, നെറ്റിപട്ടം കെട്ടിയ ഗജവീരൻമാർ എന്നിവയുടെ അകമ്പടിയോടെ ചാവടിനട സി.പി. ബിൽഡിംഗിൽ നിന്നാരംഭിച്ച്,മംഗലത്തുകോണം,പനയറക്കുന്ന്,കാവിൻപുറം, കോട്ടുകാൽക്കോണം,താന്നിമൂട് തിരികെ കോഴോട് വഴി ക്ഷേത്രത്തിൽ സമാപിക്കും.ഘോഷയാത്ര കടന്നുപോകുന്ന കോഴോട് വട്ടവിള ജംഗ്ഷനിൽ കാരുണ്യ റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സായാഹ്നഭക്ഷണവിതരണവും നടക്കും.ഘോഷയാത്രയുടെ ക്രമീകരണങ്ങൾ പൂർത്തിയായെന്നും ഭക്തർക്ക് പൊങ്കാലയിടാൻ പ്രത്യേകസജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് പി.രാജേന്ദ്രൻ അറിയിച്ചു.