തിരുവനന്തപുരം:ശമ്പള പരിഷ്‌കരണം നടപ്പാക്കുക, വെട്ടിക്കുറച്ച ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ നന്ദൻകോട്ടെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഇന്ന് രാവിലെ 10.30ന് ധർണ നടത്തും.എൻ.കെ പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്,യൂണിയൻ സംസ്ഥാന പ്രസിഡന്റ് ബി.പി.നിർമ്മലാന്ദൻ നായർ,ജനറൽ സെക്രട്ടറി പി.പ്രേംജിത്ത് ശർമ്മ തുടങ്ങിയവർ സംസാരിക്കും.