
നെയ്യാറ്റിൻകര: കേരള ക്ഷീര കർഷക തൊഴിലാളി കോൺഗ്രസ് നെയ്യാറ്റിൻകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനത്തിന് സ്വരാജ് ട്രോഫി ലഭിച്ച കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധാർജുനനെ ആദരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ജെ. ജോസ് ഫ്രാങ്ക്‌ളിൻ ഉദ്ഘാടനം ചെയ്തു.
ക്ഷീര കർഷക തൊഴിലാളി കോൺഗ്രസ് നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്റ് അയിര വിശാഖ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി വൈ.ആർ. വിൻസെന്റ്, മത്സ്യത്തൊഴിലാളി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആന്റോ, പ്രവാസി കോൺഗ്രസ് നെയ്യാറ്റിൻകര ബ്ലോക്ക് പ്രസിഡന്റ് അമരവിള വിൻസെന്റ്, യൂത്ത് കോൺഗ്രസ് നെയ്യാറ്റിൻകര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സാം ബോൾ, യൂത്ത് കോൺഗ്രസ് കുളത്തൂർ മണ്ഡലം ജനറൽ സെക്രട്ടറി സജു സി.പി, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഒലത്താന്നി ബിജു, മാവിളക്കടവ് വാർഡ് പ്രസിഡന്റ് വിൽസന്റ്, സാജൻ സുനിൽ യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡന്റ് സാജൻ സനൽ തുടങ്ങിയവർ പങ്കെടുത്തു.