dharna

മലയിൻകീഴ് : ആധാരം എഴുത്ത് മേഖലയിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ നഷ്ടപ്പെടുത്തുന്ന പുതിയ പരിഷ്‌ക്കാരങ്ങൾക്കെതിരെ ആധാരം എഴുത്തുകാർ മലയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ ധർണ നടത്തി.ആൾ കേരളാ ഡോക്ക്യുമെന്റ് റൈറ്റേഴ്‌സ് ആൻഡ് സ്‌ക്രൈബ്‌സ് അസോസിയേഷൻ മലയിൻകീഴ് യൂണിറ്റ് വൈസ് പ്രസിഡന്റ് ആർ.ഗോപി ധർണ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് സെക്രട്ടറി എം.ജി.സുരേഷ്,ട്രഷറർ ജയപ്രഭ,ഗോപകുമാർ,സുധാകുമാരി,ശാരദാമ്മ,ജയകുമാരൻനായർ, അഭിലാഷ് വിജയൻ എന്നിവർ സംസാരിച്ചു.