
വക്കം: വക്കം സി. കൃഷ്ണവിലാസം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ പ്രഭാഷണം സംഘടിപ്പിച്ചു. ആറ്റിങ്ങൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷിബു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സി.വി. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ രാമകൃഷ്ണൻ, രാജൻ, ബാബു, അഡ്വ. ശരത്, ഫൗസി, വനിതാ വേദി സെക്രട്ടറി ലതിക, വസന്തകുമാരി, ശ്രീകുമാർ, ചന്ദ്രൻ എന്നിവർ സംസാരിച്ചു.