vld-2

വെള്ളറ: സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന എസ്.പി. വിനയകുമാറിന്റെ സ്മൃതി മണ്ഡപം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അനാച്ഛാദനം ചെയ്തു. ഇടമനശ്ശേരി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. കള്ളിക്കാട് ചന്ദ്രൻ, സെക്രട്ടറി ഗോപൻ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി. എച്ച്. ഷൈൻ, അരുൺ കെ.എസ്, കെ.പി. ഗോപകുമാർ, വാഴിച്ചൽ ഗോപൻ, വി. സന്തോഷ്, ഷിബു തോമസ്, ജെ. ഷൈൻ കുമാർ, എസ്.ആർ.കെ. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.