
ആറ്റിങ്ങൽ: ശബ്ദമില്ലാത്തവരുടെ ശബ്ദമായി തുടക്കം മുതൽ പ്രവർത്തിച്ചുവരുന്ന ദിനപത്രമാണ് കേരളകൗമുദിയെന്ന് ഡോ. ജോർജ് ഓണക്കൂർ പറഞ്ഞു. കേരളകൗമുദിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ യു ടെക് അക്കാഡമി, ആറ്റിങ്ങൽ അസ്പെയർ എൻട്രൻസ് കോച്ചിംഗ് സെന്റർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കല്ലമ്പലം കെ.ടി.സി.ടി ഓഡിറ്റോറിയത്തിൽ നടന്ന വിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കൊവിഡ് കാലത്ത് കൂടുതൽ സജീവമായ ഡിജിറ്റൽ പ്ലാറ്റ്ഫോം വിദ്യാഭ്യാസ മേഖലയിൽ നല്ലതും ചീത്തയുമായ പ്രതിഫലനമാണുണ്ടാക്കിയത്. വിദ്യാർത്ഥികളുടെ കമ്പെയ്ൻ സ്റ്റഡിയും സൗഹൃദ ചർച്ചകളും നിലയ്‌ക്കുകയും അദ്ധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേരുന്ന പഠനരീതികൾ നഷ്ടമാകുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ പഴയ നിലയിലേക്ക് തിരിച്ചുവരുന്നുണ്ടെന്നത് ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസ് അദ്ധ്യക്ഷത വഹിച്ചു.മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റും കെ.ടി.സി.ടി സ്‌കൂൾ ചെയർമാനുമായ എ. നഹാസ്, കെ.ടി.സി.ടി എച്ച്.എസ്.എസ് പ്രിൻസിപ്പൽ എസ്. സഞ്ജീവ്, ബിഗ് ബോസ് താരം മണികണ്ഠൻ തോന്നയ്ക്കൽ, യു ടെക് എം.ഡി ധന്യ നാരായണൻ, അസ്പെയർ എം.ഡി അജയൻ, യു ടെക് പ്രിൻസിപ്പൽ അനിൽ കെ. നായർ, കേരളകൗമുദി അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ സുധികുമാർ, കേരളകൗമുദി ലേഖകരായ വിജയൻ പാലാഴി, സുനിൽകുമാർ കല്ലമ്പലം, ബൈജു മോഹൻ, സജിതൻ മുടപുരം എന്നിവർ സംസാരിച്ചു.ചടങ്ങിൽ യു.ടെക് അക്കാഡമി വിദ്യാർത്ഥികളായ മഞ്ചു. എം, ശ്രുതി. വി, സിനി. കെ.ആർ, അബ്ദുൾ റൗഫ്, അബിൻ ബാഹുരാജ്, ഷാന. എസ്, ജ്യോതിക. കെ.പി, ജിനു ജി. നാഥ് എന്നിവരെയും ഇന്ത്യാ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടംനേടിയ വിഘ്‌നേഷ്. എസ്, ആൽഫിയ. എസ് എന്നിവർക്കും വിദ്യാഭ്യാസ മേഖലയിൽ മികച്ച വിജയം നേടിയ കെ.ടി.സി.ടി എച്ച്.എസ്.എസ് സ്‌കൂൾ അധികൃതർക്കും കേരളകൗമുദി ഉപഹാരം നൽകി.