തിരുവനന്തപുരം : ഗവൺമെന്റ് ഡെന്റൽ കോളേജിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ 28ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.വൈകിട്ട് 4ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ശശി തരൂർ എംപി, മേയർ ആര്യ രാജേന്ദ്രൻ, കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ തുടങ്ങിയവർ പങ്കെടുക്കും.