
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിലെ മുഴുവൻ വാർഡുകളിലും സ്ട്രീറ്റ് ലൈറ്റ് പുനഃസ്ഥാപിച്ചുവെന്ന് കൗൺസിലിൽ പ്രസ്താവന നടത്തുകയും ബി.ജെ.പി കൗൺസിലർമാരുടെ വാർഡുകളിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാതിരിക്കുകയും ചെയ്യുന്ന ഭരണകക്ഷികളുടെ നയത്തിനെതിരെ ബി.ജെ.പി കൗൺസിലർ സന്തോഷ് നഗരസഭ അങ്കണത്തിൽ നിരാഹാര സമരം ആരംഭിച്ചു. കൗൺസിലർമാരായ സുജി, ശാന്തമ്മ, സംഗീതാ റാണി, ഷീല, ആറ്റിങ്ങൽ മണ്ഡലം വൈസ് പ്രസിഡന്റ് അജിത് പ്രസാദ്, ഏരിയ പ്രസിഡന്റ് രാധാകൃഷ്ണൻ, വിനോദ്, ശിവദർശ് എന്നിവർ സംസാരിച്ചു.