
മുടപുരം : പുരവൂർ ഭഗവതി ഫാമിലി ക്ലബ് സംഘടിപ്പിച്ച സൗജന്യ പഠന ക്യാമ്പ് സമാപിച്ചു.കവി രാധാകൃഷ്ണൻ കുന്നുംപുറം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.എൻ.എസ്.എസ് മന്ദിരം ഹാളിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് സോമശേഖരൻ അദ്ധ്യക്ഷത വഹിച്ചു.ക്യാമ്പ് കോ-ഓഡിനേറ്റർ ജയകൃഷ്ണൻ സ്വാഗതം പറഞ്ഞു.അദ്ധ്യാപകരായ ബാബുകുമാർ ,ലിജി, സജി. എസ്. തിലകൻ, ബാലചന്ദ്രൻ , ഐ.സി.ഡി.എസ്.സൂപ്പർവൈസർ ബിന്ദുഎന്നിവർ സംസാരിച്ചു.മുൻ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ശശികുമാർ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.തുടർന്ന് കളിയരങ്ങ് നാടൻ കലാ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നാടൻ പാട്ട് അവതരണം നടന്നു.