തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം തടയരുത്,പൊതുഗതാഗതം സർക്കാരിന്റെ ബാദ്ധ്യത എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ജോയിന്റ് കൗൺസിൽ സേവ് കെ.എസ്.ആർ.ടി.സി. കാമ്പെയിനിന്റെ ഭാഗമായി ജില്ലയിലെ വിവിധ കെ.എസ്.ആർ.ടി.സി ഡിപ്പോകൾക്ക് മുന്നിലും ഓഫീസ് സമുച്ചയങ്ങളിലും ഐക്യദാർഢ്യ സദസുകൾ സംഘടിപ്പിച്ചു. തമ്പാനൂരിൽ ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ സെക്രട്ടേറിയറ്റംഗം എം.എം.നജീം ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പേരൂർക്കട ഡിപ്പോയ്ക്ക് മുന്നിൽ സംസ്ഥാന സെക്രട്ടറി എസ്.സജീവും കാട്ടാക്കട ഡിപ്പോയ്ക്ക് മുന്നിൽ സംസ്ഥാന ട്രഷറർ കെ.പിഗോപകുമാറും വികാസ് ഭവൻ ഡിപ്പോയ്ക്ക് മുന്നിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.ഹരീന്ദ്രനാഥും ഐക്യദാർഢ്യ സദസ്സുകൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ശ്രീകുമാർ , വി.കെ.മധു , ടി. വേണു , വി.ബാലകൃഷ്ണൻ ,വിനോദ് വി.നമ്പൂതിരി, കെ.സുരകുമാർ ,ആർ.മഹേഷ് എന്നിവർ വിവിധ ഡിപ്പോകൾക്ക് മുന്നിലും ഐക്യദാർഢ്യ സദസുകൾ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ നേതാക്കളായ എം.എം.നജിം, ബീനാഭദ്രൻ, ആർ.സിന്ധു, സതീഷ് കണ്ടല, ആർ.സരിത , എസ്‌.ദേവികൃഷ്ണ, എൻ.കെ.സതീഷ്, എസ്.അജയകുമാർ, കെ.പി.ശുഭ, ഷമീർ, പി.ഷാജി കുമാർ, അജികുമർ, ആർ.എസ്.സജീവ്, വൈ.സുൽഫിക്കർ, അനുമോദ് കൃഷ്, ജി.എസ്.സരിത, ബി.ശ്രീജു, ജയരാജ്, സജികുമാർ, വി.സന്തോഷ്, ഭാമിദത്ത്, ബൈജു ഗോപാൽ, ആർ.ഉഷാദേവി, രാഗേഷ്‌കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.