
തിരുവനന്തപുരം: വിശ്വകർമ്മ സർവീസ് സൊസൈറ്റി ചെറുന്നിയൂർ ശാഖയുടെ വാർഷിക ആഘോഷവും കുടുംബ സംഗമവും ശാഖ പ്രസിഡന്റ് എസ്. ബാലകൃഷ്ണൻ ആചാരിയുടെ അദ്ധ്യക്ഷതയിൽ, വി.എസ്.സി ചിറയിൻകീഴ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സന്തോഷ്.ഡി ഉദ്ഘാടനം ചെയ്തു. വി.എസ്.സി സംസ്ഥാന കമ്മിറ്റി അംഗം ലിജു ആലുവിള മുഖ്യപ്രഭാഷണവും, അസി, എക്സൈസ് കമ്മീഷണർ ജയരാജ് പി.കെ അനുഗ്രഹ പ്രഭാഷണവും ചെയ്തു. താലൂക്ക് യൂണിയൻ ട്രഷറർ സതീഷ് കൃഷ്ണൻ പ്രതിഭകളെ ആദരിച്ചു. ചെറുന്നിയൂർ ശാഖ ട്രഷറർ ധനരാജ് ടി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജോസഫ് പെരേര (ഡി.സി.സി ജനറൽ സെക്രട്ടറി), ചെറുന്നിയൂർ ജോഷി (പ്രസിഡന്റ്, ബി.ജെ.പി ചെറുന്നിയൂർ പഞ്ചായത്ത് കമ്മിറ്റി), താലൂക്ക് കമ്മിറ്റി അംഗങ്ങളായ എം.ജി. കൃഷ്ണൻ, വി. രാജൻ, സത്യദേവൻ. വി., സുനിൽ കുമാർ. ബി എന്നിവർ സംസാരിച്ചു. ശാഖ വൈസ് പ്രസിഡന്റ് ശശിധരൻ.എസ്. നന്ദി പറഞ്ഞു.