വിതുര : വിതുര തേവിയോട് ദൈവ പരിപാലന ലത്തീൻ കത്തോലിക്കാ ദൈവാലയ തിരുനാൾ മഹാമഹം ഇന്ന് മുതൽ 29 വരെ വിവിധ പരിപാടികളോടെ നടക്കും.ഇന്ന് വൈകിട്ട് 5.30ന് ഇടവക വികാരി ഫാദർ റോബിൻ ചക്കാലക്കൽ ഒ.എസ്.ജെ ഇടവക തിരുനാൾ കൊടിയെറ്റ് കർമ്മം നിർവഹിക്കും.തുടർന്ന് നടക്കുന്ന ദിവ്യ ബലിക്ക് ഫാദർ സേവ്യർ തൈപ്പാടത്ത് മുഖ്യകർമ്മികനാകും. രണ്ടു ദിവസങ്ങളിൽ നടക്കുന്ന നവീകരണ ധ്യാനത്തിന് ഫാദർ മനുവേൽ കരിപോട് നേതൃത്വം നൽകും. തിരുനാൾ ദിനങ്ങളിൽ ഫാദർ അഖിൽ ബി റ്റി, ഫാദർ റോബിൻരാജ്. ചുള്ളിമാനൂർ ഫെറോന വികാരി അനിൽകുമാർ എസ് എം എന്നിവർ മുഖ്യകാർമ്മികർ വഹിക്കും.ഫാദർ ബിനു വർഗ്ഗീസ്, ഫാദർ ജസ്റ്റിൻ ഫ്രാൻസിസ് വചന സന്ദേശം നൽകും.തിരുനാൾ ദിനങ്ങളിൽ ഇടവക മതബോധന,ബി.സി.സി വാർഷികവും ഉണ്ടായിരിക്കും.തിരുനാൾ ദിനമായ ഞായറാഴ്ച ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൻസിഞ്ഞൂർ ക്രിസ്തു ദാസ് മുഖ്യകർമികനാകും ഫാദർ സെബാസ്റ്റിയൻ പള്ളിക്കൽ വചന സന്ദേശം നൽകും. സ്നേഹവിരുന്നും ഉണ്ടാകും.തുടർന്ന് നടക്കുന്ന തിരുനാൾ കൊടിയിറക്കത്തോടെ സമാപിക്കും.