കിളിമാനൂർ: നെല്ലിടപ്പാറ സ്വതന്ത്ര റസിഡന്റ്സ് അസോസിയേഷന്റെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.സ്വതന്ത്ര റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.ചന്ദ്രബാബു അദ്ധ്യക്ഷത വഹിക്കും.എം. എൽ.എ ഒ.എസ് അംബിക,കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി,പുളിമാത്ത് പഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരി,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജി.ജി ഗിരികൃഷ്ണൻ,ബിൻഷാ ബി ഷറഫ്,ഫ്രാക്ക് പ്രസിഡന്റ് മോഹൻ വാലഞ്ചേരി,മീനാംബിക,ബ്ലോക്ക് പഞ്ചായത്തംഗം സസരളമ്മ,ഫ്രാക്ക് ട്രഷറർ ജി.ചന്ദ്രബാബു,പഞ്ചായത്ത് അംഗങ്ങളായ സുസ്മിത,നജിൻഷാ,പ്രസന്നൻ എന്നിവർ സംസാരിക്കും.