da

കിളിമാനൂർ:ഇടിഞ്ഞു വീഴാറായ കുടിലിനുള്ളിൽ താമസിച്ചിരുന്ന കിളിമാനൂർ ,പാപ്പാല ,കല്ലറക്കോണം, കോഴിക്കോട്ടുവിള വീട്ടിൽ കുഞ്ഞിരാമന് (72) കിളിമാനൂർ ജനമൈത്രി പൊലീസ് സ്റ്റേഷന്റെയും സുമനസുകളുടെയും സഹായത്താൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ.ദിവ്യാ വി ഗോപിനാഫ് നിർവഹിച്ചു.ആറ്റിങ്ങൽ ഡിവൈ.എസ്.പി ഡി. സുനീഷ്ബാബു,നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി രാശിത്ത് വി.ടി, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ,കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ്.സനൂജ്,എസ്.ഐ വിജിത്ത് കെ.നായർ, റൂറൽ ജില്ലാ പ്രസിഡന്റ് കൃഷ്ണലാൽ,വാർഡ് മെമ്പർ അജ്മൽ തുടങ്ങിയവർ പങ്കെടുത്തു.