വിതുര:തോട്ടുമുക്ക് പടിപ്പോട്ടുപാറ റസിഡന്റ്സ് അസോസിയേഷന്റെയും നെടുമങ്ങാട് അൽഹിബാകണ്ണാശുപത്രിയുടേയും നേതൃത്വത്തിൽ സൗജന്യനേത്രപരിശാധനാ ക്യാമ്പ് സംഘടിപ്പിച്ചു.ഫെഡറേഷൻസ് ഓഫ് റസിഡന്റ്സ് അസോസിയേഷൻ വിതുര മേഖലാസെക്രട്ടറി തെന്നൂർഷിഹാബ് ഉദ്ഘാടനം ചെയ്തു.പടിപ്പോട്ടുപാറ റസിഡന്റ്സ് പ്രസിഡന്റ് പുലിക്കുഴി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഫ്രാറ്റ് വിതുര മേഖലാവൈസ് പ്രസിഡന്റ് പൊൻപാറ കെ.രഘു,പുളിമൂട് വാർഡ്‌മെമ്പർ ജെ.അശോകൻ,പൊൻപാറ രവി.വിജയൻ,റഹീം,നദീറ എന്നിവർ പങ്കെടുത്തു.